Breaking News

ജില്ലയിൽ ക്രിമിനലുകൾക്കതിരെ കർശന നടപടികളുമായി ജില്ലാ പോലീസ്‌ മേധാവി ഒരാഴ്ചയ്ക്കിടെ ജില്ലയിൽ രണ്ടു പേർക്കെതിരെ കാപ്പ നിയമം ചുമത്തി നിയമനടപടി സ്വീകരിച്ചു


കാസർകോട്: ജില്ലയിൽ ക്രിമിനലുകൾക്കതിരെ കർശന നടപടികളുമായി  ജില്ലാ പോലീസ്‌ മേധാവി. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ രണ്ടു പേർക്കെതിരെ കാപ്പ നിയമം ചുമത്തി നിയമനടപടി സ്വീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ, നാടുകടത്തൽ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും.

ഗുണ്ടാ പ്രവർത്തനം നടത്തിയ മഞ്ചേശ്വരം മൊറത്താണ സ്വദേശി  മുഹമ്മദ് അസ്ക്കറിനെ(26) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇയാൾ മൂന്നു വർഷത്തിനുള്ളിൽ ജില്ലയിലും ജില്ലയ്ക്ക് വെളിയിലും തട്ടികൊണ്ടുപോയി വിലപേശൽ, മയക്കുമരുന്നായ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കൈവശം വെക്കൽ, ദേഹോപദവം, വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം, കവർച്ച, പോലിസിനെ നേരെ തോക്ക് ചൂണ്ടി അപായപ്പെടുത്താൻ ശ്രമം അടക്കം എട്ടോളം കേസുകളിൽ പ്രതിയാണ്. ജില്ലാ പോലിസ് മേധാവിയുടെ റിപ്പോർട്ടിന്മേൽ ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അമ്പലത്തറ പോലിസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂർ തൊടുപ്പന്നം സ്വദേശിയായ മനോജ് (31) എന്നയാളെ കാപ്പ ചുമത്തി  ജില്ലാ പോലിസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡിഐജിയാണ് ആറുമാസ കാലത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. മനോജിനെതിരെ പോലിസിനെ ആക്രമിച്ചതിനും, നാടൻ ചാരായം  വാറ്റിയതിനും, അനധികൃതമായി മദ്യം വില്പ്പന നടത്തിയതിനും നാടൻ തോക്ക് കൈവശം വെച്ചതിനും അടക്കം അ്മ്പലത്തറ  പോലിസ് സ്റ്റേഷനിലും ഹോസ്ദുർഗ് എക്സൈസ് പോലിസിലുമായി അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.

No comments