Breaking News

മാലിന്യ മുക്ത കേരളത്തിനായി ഐ.എഫ്.എസ് ഇ: പനത്തടി പഞ്ചായത്ത് തല ഉൽഘാടനം പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിർവ്വഹിച്ചു


പനത്തടി: മാലിന്യങ്ങൾ തെരുവോരങ്ങളിൽ എത്താതെ ഉറവിടങ്ങളിൽ സoസ്കരിക്കരിച്ചു മാലിന്യ രഹിത കേരളത്തിന് നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പനത്തടി ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് പ്രസന്ന പ്രസാദ് പറഞ്ഞു


കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറെ പ്രാധാന്യം നൽകുന്ന മാലിന്യ സംസ്കാരണ പദ്ധതി നമ്മൾ ഓരോരുത്തരും ഉത്തരവാദിത്തതോടെ ഏറ്റെടുക്കേണ്ടതുണ്ട്. 


നൂതന യൂറോപ്യൻ ഇനോക്കുലം ബാക്ടീരിയൽ ടെക്നോളജിയുമായി ജൈവമാലിന്യങ്ങളെ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ ഐ.എഫ്.എസ്. ഇ (ഇൻ്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്) നടപ്പാക്കുന്ന പദ്ധതിയുടെ പനത്തടി പഞ്ചായത്ത് തല ഉൽഘാടനം നടത്തി സംസാരിക്കുകയായിരുന്നു അവർ

മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ പുറം തള്ളുന്ന ശീലത്തിനെതിരെ സാമൂഹ്യ അവബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. മാലിന്യ രഹിത കേരളത്തിനായി നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അതിന്റെ പ്രവർത്തനത്തിൽ എന്റെ എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും അവർപറഞ്ഞു. 


ഐ എഫ് എസ് ഇ കാസർഗോഡ് ജില്ല  കോർഡിനേറ്റർ സുരേഷ്  ബാബു അദ്ധ്യക്ഷത  വഹിച്ച് ചടങ്ങിൽ 

പദ്ധതിയെയും IFSEയെയും പറ്റി അവ ധരിപ്പിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എൻ. കുര്യാക്കോസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡണ്ട് ലതാ അരവിന്ദൻ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡണ്ട് രാധാകൃഷ്ണ ഗൗഢ, 7 ആം വാർഡ് മെമ്പർ സൗമ്യ മോൾ,15 ആം വാർഡ് മെമ്പർ വേണുഗോപാൽ, 9 ആം വാർഡ് മെമ്പർ ഹരി ദാസ് ,സി.ഡി.എസ് ചെർ പേഴ്സൻ രജനി ദേവി, സി.പി.എം. പ്രതിനിധി പി.തമ്പാൻ , കോൺഗ്രസ് പ്രതിനിധി ജോണി തോലമ്പുഴ , കേരള കോൺഗ്രസ്സ് പ്രതിനിധി മൈക്കിൾ പൂവത്താണി തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു ഐഎഫ്എസ്ഇ താലൂക്ക് കോർഡിനേറ്റർ എം.കുഞ്ഞിരാമൻ സ്വാഗതവും IFSE പനത്തടി പഞ്ചായത്ത് കോർഡിനേറ്റർ പ്രേംകുമാർ നന്ദിയും പറഞ്ഞു IFSE കളളാർ പഞ്ചായത്ത് കോർഡിനേറ്റർ അശോക കുമാർ, ഗ്രാമസേവക്  ബാലൻ പാണത്തൂർ, ഗ്രാമ സേവിക ശ്രീമതി രമാദേവി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

No comments