Breaking News

കുമ്പള സ്വദേശിനിയുടെ ബൈക്ക്‌ യാത്ര കോഴിക്കോട്‌ അസി.കമ്മീഷണർ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു


കോഴിക്കോട്‌ :വടക്കു കിഴക്കന്‍ സംസ്ഥാനത്തേക്ക്‌ പെണ്‍കുട്ടിയുടെ ബൈക്ക്‌ യാത്ര. കാസര്‍കോട്‌ കുമ്ബള സ്വദേശി അമൃത ജോഷി കോഴിക്കോട്‌ നിന്നാരംഭിച്ച യാത്ര അസി.കമീഷണര്‍ പി കെ രാജു ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. സ്‌ത്രീ യാത്രക്കാരുടെ സംഘടനയായ കോഴിക്കോടുള്ള സിആര്‍എഫ്‌ വുമണ്‍സ്‌ ഓണ്‍ വീല്‍സ്‌ ക്ലബ്ബിന്റെ സഹകരണത്തോടെയാണ്‌ രണ്ടു മാസത്തെ യാത്ര നടത്തുന്നത്‌. കോയമ്ബത്തൂര്‍, ചെന്നൈ, വിജയവാഡ, കൊല്‍ക്കത്ത വഴിയാണ്‌ സഞ്ചാരം. നേരത്തെ കാസര്‍കോട്‌ മുതല്‍ കന്യാകുമാരിവരെ പതിനഞ്ചംഗ സംഘത്തോടൊപ്പം യാത്രചെയ്‌തിരുന്നു.


No comments