Breaking News

'മണിനാദം' ജില്ലാതലത്തിൽ ഓൺലൈൻ നാടൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു ജില്ലയിലെ യൂത്ത്/യുവ ക്ലബ്ബുകൾക്ക് പങ്കെടുക്കാം


സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. മണിനാദം എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ ജില്ലയിലെ യൂത്ത്/യുവ  ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. 18നും 40നും മധ്യേ പ്രായമുള്ള 10 പേരടങ്ങിയ ടീം അതത് പ്രദേശത്ത് നാടന്‍പാട്ട് അവതരണം നടത്തി വീഡിയോ റെക്കോര്‍ഡ് ചെയ്ത് ജില്ലാ യുവജന കേന്ദ്രത്തില്‍ ഫെബ്രുവരി 15ന് മുമ്പ് എത്തിക്കണം. വീഡിയോ പെന്‍ഡ്രൈവിലോ സി ഡി യിലോ കോപ്പി  ചെയ്യാം. എം പി 4 ആയി റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോ യുടെ സൈസ് ഒരു ജി ബി യില്‍ താഴെയായിരിക്കണം. പരമാവധി ദൈര്‍ഘ്യം 10 മിനിറ്റ്. വീഡിയോക്കൊപ്പം ക്ലബ്ബിന്റെ പേര,് വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും വേണം. വീഡിയോകളുടെ പശ്ചാത്തലത്തില്‍ 'കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മണിനാദം 22' എന്ന് രേഖപ്പെടുത്തിയ ബാനറും ഉണ്ടായിരിക്കണം. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25000 രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയുമാണ് സമ്മാനം. സംസ്ഥാനതലത്തില്‍ വിജയികളാകുന്നവര്‍ക്ക് യഥാക്രമം 100000, 75000, 50000 രൂപയാണ് സമ്മാനം. ഫോണ്‍. 04994256219, 96456 82799

No comments