Breaking News

പരപ്പ പ്രതിഭാ നഗറിൽ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന 3 ചാക്ക് അടക്ക മോഷണം പോയി


പരപ്പ: പരപ്പ പ്രതിഭാനഗറിൽ രാത്രിയുടെ മറവിൽ അടക്ക മോഷണം.  പ്രതിഭാ നഗർ കരിച്ചേരി കുഞ്ഞമ്പു നായരുടെ ഇറയത്ത് കെട്ടിവച്ച 3 ചാക്ക് അടയ്ക്കയാണ് ഇന്നലെ രാത്രി കളവ് പോയത്.

വൈദ്യുതി ഇല്ലാത്ത സമയത്ത് എൻഎസ്എസ് മന്ദിരത്തിൻ്റെ വരാന്തയിലിരുന്ന് 3ചാക്കോളം അടക്ക ഉലിച്ച ശേഷമാണ് കൊണ്ട് പോയത്. പരപ്പയിലെയും സമീപ ടൗണ്കളിലെയും വ്യാപാരികൾ മോഷ്ടാക്കളെ ശ്രദ്ധിക്കണമെന്ന് വ്യാപാരി നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

No comments