Breaking News

ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് എതിരായ പോലീസ് കേസ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി

വെള്ളരിക്കുണ്ട് :ബളാൽ ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ് രാജു കട്ടക്കയത്തിന് എതിരെ  ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം  കേസെടുത്ത വെള്ളരിക്കുണ്ട് പോലീസ് നടപടിയിൽ പ്രതിഷേധിച്ച്  ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.

പുതിയ ബസ്റ്റാന്റ് പരിസരത്ത്‌ നിന്നും പ്രകടന മായി എത്തിയ കോൺഗ്രസ്സ് പ്രവർത്തകരെ കാറളം റോഡ് ജംഗഷനിൽ വെച്ച് പോലീസ് തടഞ്ഞു.

മാർച്ച്‌ ഡി. സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉത്ഘാടനം ചെയ്തു.

ജില്ലയിലെ സമുന്നതനായ കോൺഗ്രസ്സ് നേതാവും മലയോരത്തിന്റെ വികസനനായകനും പൊതു ജനസമ്മതനുമായ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയത്തെ വ്യാജ പരാതിയുടെ പേരിൽ പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം അങ്ങ് ഒതുക്കി കളയാമെന്ന് ആരും കരുതേണ്ടന്നും രാജു കട്ടക്കയത്തിനൊപ്പം പാർട്ടി ഒറ്റ കെട്ടായി അണി നിരക്കു മെന്നും പി.കെ. ഫൈസൽ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു.

ഡി. സി. സി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ,യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്,ജില്ലാ പ്രസിഡന്റ് ബി. പ്രദീപ് കുമാർ. മുൻ ഡി. സി. സി. പ്രസിഡന്റ് ഹക്കിം കുന്നിൽ. കള്ളാർ പഞ്ചായത്ത്‌ പ്രസിഡന്റ് നാരായൺ. മഹിളാ കോൺഗ്രസ്സ് നേതാവ് മീനാക്ഷി ബാലകൃഷ്ണൻ. മുസ്ലിം ലീഗ് നേതാവ് എ. സി. എ ലത്തീഫ്,ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.രാധാമണി, തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധത്തെ പ്രതിരോധിക്കാൻ

വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബിയുടെ നേതൃത്വത്തിൽ ശക്തമായ പോലീസ് സംവിധാനം നിലയുറപ്പിച്ചിരുന്നു.

മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു










No comments