Breaking News

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അടുക്കളക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു മലയോരത്ത് പൊങ്കാല ഉത്സവം നടക്കുന്ന ഏക ക്ഷേത്രം


വെള്ളരിക്കുണ്ട്: പൊങ്കാല എന്ന് വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല.അമ്മയുടെ തിരുസന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യഔഷധമയാണ് കരുതിപ്പോരുന്നത്. ആചാരപരമായി അരിയും, ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്. പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്. ജില്ലയിൽ വെള്ളൂട ഭഗവതി ക്ഷേത്രത്തിലാണ് പ്രധാനമായും പൊങ്കാല മഹോത്സവം നടക്കുന്നത്. മലയോര പ്രദേശത്ത് പൊങ്കാല ഉത്സവം നടക്കുന്ന ഒരേയൊരു ക്ഷേത്രമാണ് അടുക്കളക്കുന്ന് ശ്രീഭഗവതി ക്ഷേത്രം. ക്ഷേത്രംതന്ത്രി നാരായണ പട്ടേരി  പൊങ്കാല അടുപ്പിലേക്ക് ദീപം പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

No comments