കല്ല്യോട്ടെ ശരത് ലാൽ കൃപേഷ് മൂന്നാം രക്തസാക്ഷി ദിനചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ സ്മൃതി ജ്യോതി പ്രയാണം ആരംഭിച്ചു
കല്ല്യോട്ടെ ശരത് ലാൽ കൃപേഷ് മൂന്നാം രക്തസാക്ഷി ദിനചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് മല്ലികാർജ്ജുന ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച രക്തസാക്ഷി സ്മൃതി ജ്യോതി യാത്രയാരംഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാറിന് സ്മൃതി ജ്യോതി കൈമാറി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ, ഹക്കീം കുന്നിൽ, പി.എ.അഷ്‌റഫലി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി വി സുരേഷ്, ധന്യ സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ കാർത്തികേയൻ പെരിയ, ഉസ്മാൻ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ, രാജേഷ് തമ്പാൻ, ഉനൈസ് ബേഡകം, സ്വരാജ് കാനത്തൂർ, ഷോണി കെ തോമസ്, അസംബ്‌ളി പ്രസിഡന്റ് മാത്യു ബദിയടുക്ക തുടങ്ങിയവർ സംസാരിച്ചു. പെർള, കുണ്ടാർ, പാണ്ടി, ബന്തടുക്ക, ചീമേനി, നീലേശ്വരം, കുമ്പള, ചാലിങ്കാൽ രക്തസാക്ഷി സ്മൃതികുടീരങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം കല്ല്യോട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം എൽ എ യും രക്തസാക്ഷി കുടുംബാംഗങ്ങളും ചേർന്ന് സ്മൃതി ജ്യോതി ഏറ്റുവാങ്ങി പരിപാടി സമാപിക്കും.
No comments