Breaking News

വെള്ളരിക്കുണ്ട് ഏ.കെ.ജി നഗർ അങ്കൻവാടിക്ക് സമീപം കാർ അപകടം രണ്ട് പേർക്ക് പരിക്ക്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ഏ.കെ.ജി നഗർ അങ്കൻവാടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. കാറിൻ്റെ യന്ത്രഭാഗത്ത് തെങ്ങിൻ്റെ മടൽ കുടുങ്ങിയിരുന്നു. അതിന് ശേഷം ഏ.കെ.ജി നഗർ അങ്കണവാടിക്ക് സമീപത്തെ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. കുമ്പളപ്പള്ളിയിൽ താമസിക്കുന്ന തമിഴ്നാട് കുടുംബമാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന സ്ത്രീക്ക് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ ഓവുചാലിലേക്ക് ഇറക്കിയതിനാൽ വലിയ അപകടം ഒഴിവായി.

No comments