Breaking News

'പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന ഏഴാംമൈൽ വയമ്പിലെ ടാർ മിക്സിംഗ് പ്ലാൻ്റ് അടച്ച് പൂട്ടണം': ബി.ജെ.പി പ്രതിഷേധ യോഗം നടത്തി


ഏഴാംമൈൽ: പ്രദേശവാസികൾക്ക് ദുരിതമായി മാറിയ  ഏഴാംമൈൽ വയമ്പ് നേരംകാണാതടുക്കത്ത് പ്രവർത്തിച്ചുവരുന്ന സ്വകാര്യ കമ്പനിയുടെ ടാർ മിക്സിംഗ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ബിജെപി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം

ആവശ്യപ്പെട്ടു. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ് യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം ജനറൽസെക്രട്ടറി ശ്രീജിത്ത് പറക്കളായി, വയമ്പ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് സുകുമാരൻ വയമ്പ്, ബൂത്ത് ജനറൽ സെക്രട്ടറി ബിനീഷ് വയമ്പ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മുളവിന്നൂർ, മണ്ഡലം കമ്മിറ്റി അംഗം രാമചന്ദ്രൻ നെക്കിൽതടം. ദിലീശൻ പറക്കളായി തുടങ്ങിയവർ സംസാരിച്ചു.

No comments