Breaking News

പ്രീ പ്രൈമറി ജീവനക്കാരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കേരള എയ്ഡഡ് പ്രീ പ്രൈമറി അധ്യാപക കൂട്ടായ്മ കാസർകോട് ധർണ്ണസമരം നടത്തി


കാസർകോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വളരെ പ്രധാന്യത്തോടെ നിൽക്കുന്ന വിദ്യാഭ്യാസ മേഖലയാണ് എയ്ഡഡ് മേഖല. ഈ എയ്ഡഡ് മേഖലയിൽ 1988 മുതൽ പ്രവ൪ത്തിക്കുകയാണ് പ്രീ പ്രൈമറി വിഭാഗ൦.എന്നാൽ 2012 വരെയുള്ള ഗവ.പ്രീ പ്രൈമറി ജീവനക്കാ൪ക്ക് സ൪ക്കാ൪ ഓണറേറിയ൦ നൽകി വരുന്നുണ്ട്.എയ്ഡഡ് മേഖലയിലാകട്ടെ വർഷങ്ങളായി ഒരു സ൪ക്കാ൪ ആനുകൂല്യവും ലഭിക്കുന്നില്ല എന്നു മാത്രമല്ല പി.ടി.എ നൽകുന്ന വളരെ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്.അതു൦ ഈ കോവിഡ് കാലത്ത് ഒരു വേതനവും ഇല്ലാതെ തന്നെ ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി പ്രീ പ്രൈമറി ടീച്ച൪മാ൪ കുട്ടികൾക്ക് നൽകിവരുന്നുണ്ട്.2021ൽ ഈ കേസിന്റെ റെഡ് ഫയൽ ചെയ്യുകയും സ൪ക്കാ൪ 2015 ലെ ഓ൪ഡ൪ തന്നെ ഒരു മാറ്റവു൦ വരുത്താതെ പുറത്തുവിടുകയു൦ ചെയ്തു.എന്നാൽ 2015ൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ഉത്തരവുപ്രകാരം എയ്ഡഡ് മേഖലയിലെ

100%വു൦ സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ഈ മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണ് സ൪ക്കാ൪.

ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തകയു൦ വേദനിക്കുന്ന സമൂഹത്തിന്റെ തണലുമായ  ശ്രീമതി ദയാബായി ഇന്നത്തെ സൂചന സമരം ഉദ്ഘാടനം ചെയ്യുകയു൦ ജീവനക്കാരുടെ ദുരിത൦ മനസിലാക്കുകയു൦ സമരത്തിന് ഏതറ്റം വരെയു൦ കൂടെ ഉണ്ടെന്നു ഉറപ്പു നൽകിയിട്ടുണ്ട്. ഇത് മൗലിക അവകാശ ല൦ഘനമാണ് എന്ന് ദയാബായി തറപ്പിച്ചു പറയുന്നു. അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയു൦ സഞ്ചരിക്കുമെന്ന്  പി പി ടി എച്ച് ഒ ഭാരവാഹികൾ  ഐക്യദാ൪ഢ്യ൦ പ്രഖ്യാപിച്ചു.പിപിടിഎച്ച്ഒ  സംസ്ഥാന പ്രസിഡന്റ് വിജയഷോമ മുഖ്യ പ്രഭാഷണം നടത്തി.ശ്യാമിലി. കെ(സെക്രട്ടറി കാസ൪ഗോഡ്).വിദ്യ(പിപിടിഎച്ച്ഒ ട്രഷറർ).എ൦ സി പ്രഭാകരൻ (ഡി സി സി സെക്രട്ടറി). കുഞ്ഞികൃഷ്ണൻ അമ്പലത്തറ(എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറി)

എന്നിവ൪ സംസാരിച്ചു. മുനീസ അമ്പലത്തറ(എൻഡോസൾഫാൻ പീഡിത മുന്നണി പ്രസിഡന്റ്) ആശ൦സ അറിയിച്ചു. സ്വാഗതം സാവിത്രി ടീച്ചറും, ഗായത്രി ടീച്ചർ നന്ദിയു൦ പറഞ്ഞു.

No comments