Breaking News

ട്രാഫിക് നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴ നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം


ന്യൂഡൽഹി: രാജ്യത്ത് നാലു വയസുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷാ ബെൽറ്റും നിർബന്ധമാക്കി ഗതാഗത മന്ത്രാലയം. കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്യും. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. വണ്ടി ഓടിക്കുന്ന ആളുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന ബെൽറ്റിന് ബിഐഎസ് നിലവാരം നിർബന്ധമാണ്. ഇത് വാട്ടർ പ്രൂഫും പെട്ടെന്ന് കേട് വരാൻ പാടില്ലാത്തതുമാവണം. നൈലോൺ കുഷ്യൻ വേണം. 2023 ഫെബ്രുവരി 15 മുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. പുതിയ ട്രാഫിക് നിയമം ലംഘിച്ചാൽ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും ലഭിക്കും.1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തി. 2021 ഒക്ടോബർ 25ന് ഇതിന്റെ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുവഴി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോൾ നടപ്പിലാക്കുന്നത് 

No comments