Breaking News

കേരള വനവാസി വികാസ കേന്ദ്രം ഗോത്ര സംസ്കൃതി പരിപാടി സംഘടിപ്പിച്ചു


 

പെർള: കേരള വനവാസി വികാസ കേന്ദ്രം ജില്ല ഗോത്രകലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അടുക്കസ്ഥല ശ്രീരാമ പഠന കേന്ദ്രത്തിൽ വെച്ച് ഗോത്ര സംസ്കൃതി പരിപാടി സംഘടിപ്പിച്ചു. മാവിലൻ സമുദായത്തിന്റെ മംഗലംകളി, മലവേട്ടുവ സമുദായത്തിന്റെ പന്തൽ കളി, കന്നഡ മേഖലയിലെ ജനപഥ പാട്ടുകൾ എന്നിവ പഠന കേന്ദ്രത്തിലെ കുട്ടികളെ പരിചയപ്പെടുത്തി. അതോടൊപ്പം കുട്ടികൾ ഗോത്രസമൂഹത്തിലെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വനവാസി വികാസ കേന്ദ്രം ജില്ല പ്രസിഡണ്ട് ശ്രീ.പി.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻമകജെ പഞ്ചായത്തംഗം ശ്രീമതി ആശ ലത പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല ഗോത്രകല പ്രമുഖ് സി.പി രാമൻ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സംഘടന സെക്രട്ടറി ഷിബു പാണത്തൂർ അവലോകനം നടത്തി. ശ്രീരാമ പഠന കേന്ദ്രം അധ്യാപികമാരായ കുമാരി സ്വാതി സ്വാഗതവും കുമാരി ബേബി നന്ദിയും പറഞ്ഞു.

No comments