Breaking News

കൊടിയുടെ നിറം നോക്കിയുള്ള വികസനമെന്ന് ആക്ഷേപം: ബിജെപി നേതൃത്വത്തിൽ കോടോംബേളൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണാ സമരം നടത്തി


അട്ടേങ്ങാനം: കോടോംബേളൂർ പഞ്ചായത്ത് ഭരണസമിതി കൊടിയുടെ നിറം നോക്കി വികസനം നടപ്പാക്കുകയും ചില പ്രദേശങ്ങളോട് കാണിക്കുന്ന അവഗണനക്കെതിരെയും ഭാരതിയ ജനതാ പാർട്ടി കോടോം ബേളൂർ പഞ്ചായത്ത് 59 നമ്പർ അയ്യങ്കാവ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ   അട്ടേങ്ങാനത്തുള്ള ഗ്രാമപഞ്ചായത്ത് ഓഫിസിനു മുമ്പിൽ പ്രതിഷേധ ധർണ്ണാ സമരം നടത്തി. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടത്തിയ

ധർണ്ണാ സമരം ബി.ജെ.പി.ജില്ലാ കമ്മിറ്റിയംഗം എ.സുകുമാരൻ കാലിക്കടവ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അശോകൻ കുയ്യങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡണ്ട് എ.രാജീവൻ പുതിയവളപ്പ് സ്വാഗതവും അഭിലാഷ് കാവുങ്കൽ നന്ദിയും പറഞ്ഞു.

No comments