Breaking News

സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് വെള്ളരിക്കുണ്ട് പോലീസിൽ പരാതി


വെള്ളരിക്കുണ്ട്: കേരള മുഖ്യമന്ത്രിയേയും കുടുംബത്തേയും സമൂഹമാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാൾക്കെതിരെ സി പി ഐ എം ബളാൽ ലോക്കൽ സെക്രട്ടറി കെ.സി സാബുവാണ് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയത്. ബളാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നാരായണൻ എന്ന വ്യക്തി ശബ്ദ സന്ദേശം അയച്ചത്. ഇയാൾക്കെതിരെയാണ് പരാതി നൽകിയത്.

No comments