Breaking News

പത്തുസെന്റിൽ കുറവ് ഭൂമിയുള്ള പട്ടികവർഗ്ഗക്കാർക്ക് ഭൂമി നൽകുന്നു അപേക്ഷ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകൾ/ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാകും


പരപ്പ ട്രൈബല്‍ ഡവലപ്‌മെന്റ്  ഓഫീസ് പരിധിയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂവുടമകളില്‍ നിന്നും വിലയ്‌ക്കെടുത്ത ഭൂമിവിതരണം  ചെയ്യുന്നതിലേക്കായി ആദ്യഘട്ടം തീര്‍ത്തും ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കി 10 സെന്റില്‍ കുറവ് ഭൂമിയുള്ള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ താമസക്കാരും സ്വന്തം പേരില്‍ ഭൂമിയില്ലാത്തവരോ, കുടുംബസ്വത്ത് വിഹിതം ലഭിക്കാന്‍ ഇല്ലാത്തവരോ ആയിരിക്കണം. തീര്‍ത്തും ഭൂരഹിതരായവര്‍ക്ക് മുന്‍ഗണനയുണ്ടാകും.  അപേക്ഷ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനത്തടി/ഭീമനടി/വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകള്‍/ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാകും. 20-07-2002 ഉത്തരവിലെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമായിരിക്കും ഭൂമിവിതരണം  ചെയ്യുന്നത്. അപേക്ഷകള്‍ മാര്‍ച്ച് 10ന് വൈകുന്നേരം 5ന് മുമ്പായി ഭീമനടി/പനത്തടി    ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, പരപ്പ ട്രൈബല്‍ ഡവലപ്‌മെന്റ്  ഓഫീസിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഭീമനടി/പനത്തടി, പരപ്പ    ട്രൈബല്‍ ഡവലപ്‌മെന്റ്  ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ 0467 2960111.

No comments