Breaking News

അപൂര്‍വ്വ സൗഹ്യദത്തിന്റെ കഥ പറയുകയാണ് മാണൂര്‍ വെള്ളാട്ട് വളപ്പില്‍ കുഞ്ഞലവിയുടെ വീട്ടില്‍ വിരുന്നെത്തുന്ന അണ്ണാന്‍ കുഞ്ഞും ആടും.

 




എട്ട് മാസമായുള്ള ഈ സൗഹൃദം പതിവ് തെറ്റാതെ തുടരുകയാണ്. വീട്ടുകാരുമായും വീട്ടിലെ ആടുമായും അണ്ണാന്‍ സൗഹൃദം പങ്കുവെക്കുന്നത് കൗതുകത്തോടെ നോക്കുകയാണ് നാട്ടുകാര്‍.


മകന്‍ അബ്ദുല്‍ ഖയ്യൂമിന്റെയും വീട്ടിലെ ആടായ മണികുട്ടിയുടെയും കളിക്കൂട്ടുകാരനാണ് അണ്ണാന്‍ കുഞ്ഞ്.


അണ്ണാന്‍ കുഞ്ഞിനെ ശുശ്രൂഷിച്ച്‌ വിട്ടയച്ചെങ്കിലും സൗഹൃദം തുടര്‍ന്ന് അത് എന്നും വീട്ടിലെത്തും. അണ്ണാന്‍ മണിക്കൂറുകളാണ് വീട്ടില്‍ ചെലവഴിക്കുക. വീട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കും.


ആടിന് മുത്തം നല്‍കി അണ്ണാന്‍ തിരിച്ചുപോകും. ഇതാണ് ഇവിടത്തെ സ്ഥിരം കാഴ്ച. സൗഹൃദ കൂട്ടായ്മയുടെ കഥകള്‍ പലരും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചതോടെ ചര്‍ച്ചയാകുകയാണ് ഈ സൗഹൃദം.

No comments