Breaking News

ഭീമനടി ട്രൈബൽ ഓഫീസ് പരിധിയിലെ വിവിധ വാർഡുകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു


പരപ്പ:  പട്ടിക വർഗ്ഗ വികസന വകുപ്പ് ഭക്ഷ്യ സഹായ പദ്ധതി പ്രകാരം ഭീമനടി ട്രൈബൽ ഓഫീസ് പരിധിയിലെ വിവിധ വാർഡുകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് മാളൂർകയം അങ്കൺവാടിയിൽ വെച്ച് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പ്രമോട്ടർ സനോജ് കുമാർ യു.എൻ സ്വാഗതം പറഞ്ഞു. അങ്കൺവാടി ടീച്ചർ രാധാവിജൻ കിറ്റ് വിതരണം ചെയ്തു. പ്രമോട്ടർ നാരായണൻ.വി അദ്ധ്യക്ഷത വഹിച്ചു. അങ്കൺവാടി ഹെൽപ്പർ കാർത്ത്യായനി നന്ദി രേഖപ്പെടുത്തി.

No comments