Breaking News

അന്തർ സംസ്ഥാന മോഷ്ടാവിനെ കാസർഗോഡ് പൊലീസ് പിടികൂടി


കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി നൂറിലധികം കളവുകേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ് പിടിയില്‍. കഴിഞ്ഞ 20 വര്‍ഷക്കാലമായി പൊലീസിന്റെ വലയിലാകാതെ ഒളിവില്‍ കഴിയുകയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത മടിക്കേരിയിലെ ഉമ്പായി എന്ന ഇബ്രാഹിമാണ് (46) പിടിയിലായത്. വയനാട്ടിലെ തിരുനെല്ലിയില്‍ ഹുസൈന്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കുപ്രസിദ്ധ വാഹന മോഷ്ടാവ് ശ്രീധര ഷെട്ടിയുടെ കൂട്ടാളിയാണ്. കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ സി.കെ ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശിവകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഓസ്റ്റിന്‍ തമ്പി, ഡ്രൈവര്‍ ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പോലീസിനെ വെട്ടിച്ച് തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലെല്ലാം ഒളിവില്‍ കഴിഞ്ഞ ഇയാള്‍ 4 പ്രാവശ്യം പോലീസിന്റെ വലയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു

No comments