Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റേയും പരപ്പന നേതാജി ഗ്രന്ഥാലയത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ പരപ്പയിൽ മലബാർ കലാപം നൂറാം വാർഷിക സമാപന സെമിനാർ നടന്നു



പരപ്പ: വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റേയും പരപ്പന നേതാജി വായനശാല & ഗ്രന്ഥാലയത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ പരപ്പയിൽ മലബാർ കലാപം നൂറാം വാർഷിക താലുക്ക് തല സമാപന സെമിനാർ നടന്നു. ചരിത്രകാരൻ കെ.ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ ആർ രാജു അധ്യക്ഷത വഹിച്ചു. ഏ.ആർ സോമൻ സ്വാഗതം പറഞ്ഞു.പി.ദിലീപ് കുമാർ, ജോസ് സെബാസ്റ്റ്യൻ, പി.കെ മോഹനൻ, കെ.എ രമണി, എൻ.കെ ഭാസ്ക്കരൻ, ബി.കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. രതീഷ് സി നന്ദി പറഞ്ഞു.

No comments