Breaking News

അർബുദ രോഗത്തെ പൊരുതി ജയിക്കാൻ വെള്ളരിക്കുണ്ട് കാറളത്തെ ബിൻസിക്ക് നാടിൻ്റെ കരുതൽ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ച് ജനകീയ ചികിത്സാ സഹായ കമ്മറ്റി


വെള്ളരിക്കുണ്ട്: ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വെള്ളരിക്കുണ്ട് കാറളത്തെ ബിൻസി ബിജു എന്ന വീട്ടമ്മ തുടർ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. ഇതിനോടകം ചികിത്സയ്ക്കായി ലക്ഷങ്ങൾ ചിലവായി. തുടർചികിത്സ നടത്താൻ 6 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇത്രയും വലിയ തുക ഈ നിർധന കുടുംബത്തിന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ചെയർമാനും, വൈസ് പ്രസിഡണ്ട് എം.രാധാമണി വൈസ് ചെയർമാനും, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ഇടപ്പാടിയിൽ കൺവീനറുമായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ 101 അംഗ ചികിത്സാ സഹായ കമ്മറ്റി രൂപീകരിക്കുകയും എസ്.ബി.ഐ വെള്ളരിക്കുണ്ട് ബ്രാഞ്ചിൽ ജോയിൻ്റ് അക്കൗണ്ട് തുടങ്ങി തുക സ്വരൂപിക്കാനുള്ള പ്രവർത്തനം നടത്തി വരികയാണ്. 

ബിൻസിയെ രോഗവിമുക്തമായ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാടൊന്നാകെ കൈകോർക്കുന്ന വേളയിൽ നാട്ടിലേയും വിദേശങ്ങളിലുമുള്ള സുമനസുകളുടെ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.


A/c No: 40813880164

IFSC: SBIN 0071104

SBI Vellarikkund Branch

No comments