Breaking News

അധ്യാപകരും ജീവനക്കാരും വെള്ളരിക്കുണ്ടിൽ പണിമുടക്ക് റാലി സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : 2022 മാർച്ച് 28 , 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി അധ്യാപകരും ജീവനക്കാരും വെള്ളരിക്കുണ്ട് ടൗണിൽ പണിമുടക്ക് റാലി സംഘടിപ്പിച്ചു.  റാലിയുടെ ഔപചാരികമായ ഉദ്ഘാടനം കെ എസ് ടി എ ജില്ലാ പ്രസിഡൻറ് സ: എ  ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജോയിൻ കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം അരുൺകുമാർ അധ്യക്ഷനായി.  കെ എസ് ടി എ ജില്ലാ നിർവാഹകസമിതി അംഗം പി എം ശ്രീധരൻ , വി കെ റീന , ടി വിഷ്ണുനമ്പൂതിരി, എം ബിജു , എൻ ജി ഒ യൂണിയൻ ജില്ലാ നിർവാഹക സമിതി അംഗം കെ എം ബിജിമോൾ, വിനോദ് കുമാർ കെ , സുനിൽകുമാർ വി , കെ എസ് ടി എ ഉപജില്ലാ  പ്രസിഡൻറ് വി അനിതകുമാരി , കെ എസ് ടി എ ജില്ലാ കമ്മറ്റിയംഗങ്ങളായ പി ജനാർദ്ദനൻ , പ്രമോദ് കുമാർ എ വി എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് കുമാർ സ്വാഗതവും കെ എസ് ടി എ  ഉപജില്ലാ സെക്രട്ടറി കെ വസന്തകുമാർ നന്ദിയും രേഖപ്പെടുത്തി.

No comments