പെരുമ്പട്ട സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നവീകരിച്ച ലൈബ്രറി ഉൽഘാടനം ചെയ്തു
കുന്നുംകൈ: പെരുമ്പട്ട സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉൽഘാടനം എം.രാജഗോപാലൻ എം.എൽ.എ. നിർവ്വഹിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ അദ്ധ്യക്ഷയായി. എൽ എസ് എസ് നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, പി.ടി.എ.പ്രസിഡന്റ് പി.കെ.ലത്തീഫ്, ഉമർ മൗലവി, എ.വി.അബ്ദുൾ ഖാദർ, കെ.പി.നാരായണൻ, പ്രിൻസിപ്പൽ ശ്രീജ, എ.വി.അബ്ദുൾ ഖാദർ, എം.സി. അബ്ദുള്ള , ഷാജിഎന്നിവർ സംബന്ധിച്ചു.

No comments