Breaking News

'വെള്ളരിക്കുണ്ട് ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സിന് 4.5കോടി രൂപ' ബളാൽ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് എം.രാധാമണി അവതരിപ്പിച്ചു


വെള്ളരിക്കുണ്ട് : കാർഷിക മേഖലയുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും മുൻ‌തൂക്കം നൽകി ബളാൽ ഗ്രാമപഞ്ചായത്തിന്റെ 2022-23-വർഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് എം. രാധാമണി അവതരിപ്പിച്ചു.

വെള്ളരിക്കുണ്ട് ബസ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സ് നിർമ്മാണത്തിനായി 4.5കോടി രൂപയും ബളാൽ സാംസ്‌കാരിക നിലയത്തിന്റെ പുതിയ കെട്ടിടനിർമ്മാണത്തിനായി 41 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.

കനക പ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന ശ്മാശനത്തിന്റെ പ്രവർത്തിപൂർത്തീകരിച്ചകൊണ്ട് മൃതസംസ്കാരത്തിനായി തുറന്നു കൊടുക്കുവനായി 65 ലക്ഷം രൂപയും വകയിരുത്തി.

ഉൽപ്പാദന മേഖലയിലെ പദ്ധതികൾക്കായി 1 കോടി 27 ലക്ഷം രൂപ യും തോഴിലുറപ്പ് പദ്ധതികൾക്കായി 8 കോടി 62 ലക്ഷം രൂപയും സേവനമേഖലാ പദ്ധതികൾക്കായി 4 കോടി 56 ലക്ഷം രൂപയും പശ്ചാത്ത മേഖലപദ്ധതികൾക്കായി 14 കോടി 9ലക്ഷം രൂപയും വകയിരുത്തി.

പഞ്ചായത്തിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തി റോഡുകൾ പുനരുദ്ധരിച്ച് ഉന്നത നിലവാരത്തി ലേക്ക് എത്തിക്കുവാനായി ഓടകൾ നിർമ്മിക്കുവാനുമായി 6.82 കോടി രൂപയും വകയിരുത്തി.

നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും വാതിൽപ്പടി സേവനത്തിനും അതിദാരിദ്രം പദ്ധതികൾക്കായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

കൊന്നക്കാട് പി. എച്ച്. സി. യുടെ കെട്ടിടനിർമ്മാണത്തിനായി പഞ്ചായത്തിന്റെയും എൻ. എച്ച്. എമ്മിന്റെയും ഫണ്ട് ഉപയോഗിച്ച് കൊണ്ട് 1 കോടി 6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

പഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ ആഭിമുഖ്യത്തിൽ വീടുകളും തെരുവുകളും വൃത്തിയായയും വെടിപ്പായും സംരക്ഷിക്കുകയും വ്യക്തികൾക്കും പൊതു ഇടങ്ങളിലും ശുചി മുറികൾ നിർമ്മിച്ചു കൊണ്ട് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായിബളാൽ പഞ്ചായത്തിനെ മാറ്റുവാനും ബജറ്റിൽ തുക വകയിരുത്തി.

തൊഴിലുറപ്പ് പദ്ധതിയുടെയും ശുചിത്വമിഷന്റെയും ഫണ്ട് ഉപയോഗിച്ച് സോക്കാപിറ്റ്, റിംഗ് കമ്പോസ്റ്റ്,കിച്ചൻ ബിൻ തുടങ്ങിയ ശുചിത്വ പദ്ധതികളും പഞ്ചായത്ത്‌ ലക്ഷ്യമിടുന്നു.

കോട്ടഞ്ചേരി, എടക്കാനം,പള്ളത്ത് മല, മരുതോം എന്നിവിടങ്ങളിലെ ടൂറിസവികസനം സ്വകാര്യ സംരംഭകരുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നതിനും ലൈഫ് പദ്ധതിയുടെ പാർപ്പിടമില്ലാത്ത പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും പാർപ്പിടം നിർമ്മിച്ചു നൽകുന്നതിനും വാട്ടർ അതോറിറ്റിയുടെ സഹായത്തോടെ ജലജീവൻ പദ്ധതിയിലൂടെ 1200 ഓളം കുടുംബളിൽ കുടിവെള്ളത്തിനായി ടാപ്പ് സ്ഥാപിക്കുന്നതിനും കുടിവെള്ള വിതരണത്തിനായുള്ള ജലനിധി പദ്ധതി കാര്യക്ഷമമാക്കി 1500ഓളം  കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനും ബജറ്റിൽ മുൻഗണനനൽകിയിട്ടുണ്ട്.

പഞ്ചായത്ത്‌ പ്രസിഡന്റ് രാജുകട്ടക്കയം അമുഖ ഭാഷണം നടത്തി.പ്രതിപക്ഷ അംഗമായ സി. പി.എമ്മിലെ സന്ധ്യ ശിവനും സി. പി. ഐ. യിലെ കെ. വിഷ്ണുവും ബജറ്റിനെ അനുകൂലിച്ചുകൊണ്ട് കൈയടിച്ചു.

വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ,ടി. അബ്ദുൽ കാദർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ തുടങ്ങിയവരും ബജറ്റ് യോഗത്തിൽ പങ്കെടുത്തു.

No comments