Breaking News

വീടില്ലാത്തവർക്ക് അടച്ചുറപ്പുള്ള ഭവനവും ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയും ലക്ഷ്യം വച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ബജറ്റ് അവതരണം നടത്തി


പരപ്പ: സ്വന്തമായി വീടില്ലാത്ത വർക്ക് അടച്ചുറപ്പുള്ള ഭവനവും ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയും ലക്ഷ്യം വെച്ച് കൊണ്ടുള്ള പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അവതരിപ്പിച്ചു.

108,41,64,475 രൂപ വരവും 107,82,83,640 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ 58,81,105 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നു. 

സ്വന്തമായി വീടില്ലാത്ത വർക്ക് അടച്ചുറപ്പുള്ള ഭവനവും ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയും ബജറ്റിലുണ്ട്. ഭവന നിർമ്മാണത്തിനായി വിവിധ സ്രോതസ്സുകളി ലായി 17.94 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 

പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ശുദ്ധജല ദൗർലഭ്യം പരിഹരിക്കുന്നതിനായി അരക്കോടിയോളം രൂപ വകയിരുത്തിയി ട്ടുണ്ട്. ഉല്പ്പാദന മേഖലയ്ക്ക് 2.63 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കി വെച്ചിരിക്കു ന്നത്. 

ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി വിവിധങ്ങളായ പദ്ധതികൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സേവന മേഖലയിൽ സ്മാർട്ട് ലൈബ്രറി അനു വദിക്കൽ, എസ്ടി മേഖലയിൽ പഠന വീടുകൾ, ആയിരത്തിലധികം വനിതാ തൊഴിൽ സംരംഭങ്ങൾ, പാലിയേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ പദ്ധതികൾ ബജറ്റിലുണ്ട്. 

യോഗത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച പഞ്ചായത്തായ പനത്തടി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് പ്രസന്ന പ്രസാദ്, സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പരപ്പ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുമ ഡി.എൽ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷയായിരുന്നു. യോഗത്തിൽ

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി. ചന്ദ്രൻ,രജനി കൃഷ്ണൻ, പത്മകുമാരി, മെമ്പർ ജോസ് കുത്തിയതോട്ടിൽ, സെക്രട്ടറി മുഹമ്മദ് ഒഎന്നിവർ സംസാരിച്ചു

No comments