Breaking News

എളേരിത്തട്ട് ഇ.കെ.നായനാർ മെമ്മോറിയൽ ഗവ:കോളേജിൽ നവീകരിച്ചതും നിർമ്മാണം ആരംഭിക്കുന്നതുമായ വിവിധ അക്കാദമിക് ബ്ലോക്കുകൾ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: എളേരിത്തട്ട് ഗവ. കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പ്രവർത്തികളുടെയും, നിർമ്മാണം ആരംഭിക്കുന്ന വിവിധ പ്രവർത്തികളും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ പ്രശ്നങ്ങൾക്ക് മറുപടി പറയാൻ കഴിയുന്നതാകണം കലാലയങ്ങളെന്ന്  ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.എളേരിത്തട്ട് ഇകെ നായനാർ സ്മാരക ഗവൺമെന്റ് കോളജിൽ നവീകരിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനവും കോമേഴ്സ് , ഇക്കണോമിക്സ് ബ്ലോക്ക് ക്യാമ്പസ് റോഡ് എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗതി തന്നെ മാറ്റുന്ന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ നടത്തിവരികയാണ്. കലാലയങ്ങളിലെ കോഴ്സുകളുടെ  ഉള്ളടക്കത്തെ ഉടച്ച് വാർത്ത് വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം.

വിദ്യാർഥികളുടെ ആവശ്യങ്ങൾ മനസിലാക്കി തക്കതായ ഏജൻസികളെ ഉപയോഗിച്ച അതിനുളള പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. അതു വഴി സമൂഹത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നവരായി വിദ്യാലയങ്ങളെ ഒരുക്കും. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പിന്തുണ നല്കുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്. 

സമൂഹത്തെ ആകെ പുരോഗമന പാതയിൽ മുന്നിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് നവകേരളയജ്ഞത്തിന്റേ ലക്ഷ്യം .കേരളത്തിന്റെ പുറത്തേക്ക് വിദ്യാർഥികൾ പഠനത്തിനായി പോകുന്ന സാഹചര്യം അവസാനിപ്പിക്കണം. അത്യാധുനിക ലാബോറട്ടറികളും ലൈബ്രറികളും നിർമിക്കുന്നതിനായി ബജറ്റിൽ പണം നീക്കി വച്ചിരിക്കുന്നു. സംസ്ഥാനത്ത് 5 ഹെറിറ്റേജ് കലാലയങ്ങൾക്കായി 150 കോടി രൂപ കിഫ്ബി വഴി കേരളത്തിൽ ഒരുങ്ങുന്നു. സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികളുടെ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെ ആയിരം കുട്ടികൾക്ക് ഒരു ലക്ഷം രൂപ സ്കോളർഷിപ്പ് നല്കുന്ന പദ്ധതി സർക്കാർ ആരംഭിച്ചു. കേരളത്തിന്റെ  സാംസ്കാരം,  ചരിത്രം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠിക്കാനായി 500 പോസ്റ്റ് ഡോക്ടറൽ  ഫെല്ലോഷിപ്പുകൾ ആരംഭിച്ചിരിക്കുന്നു.

ഗവേഷണത്തിൽ തത്പരരായ കുട്ടികൾക്ക് ഏറ്റവും ആധുനികമായ രീതിയിൽ ഗവേഷണം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കേണ്ടതുണ്ട്.   ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇൻകുബേഷൻ സെന്ററുകളും ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററും മറ്റും ഇത്തരം കാഴ്ചപ്പാടാണ് ഉയർത്തിപ്പിടിക്കുന്നത്. 

വിവര സാങ്കേതിക വിദ്യ വളരുന്ന കാലഘട്ടത്തിൽ അത് ഒപ്പിയെടുക്കാൻ വിദ്യാർഥികൾ മാറണം. തൊഴിലില്ലായ്മയുടെ കാലഘട്ടത്തിൽ ഉദ്യോഗാർഥികൾ സ്കിൽ ഗാപ്പ് മറികടക്കാനുള്ള  പരിശീലനം നല്കണം. 

സമഭാവനയുടെ സർവകലാശാലകൾ കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. എളേരിത്തട്ട് കോളേജിൽ കാലാനുസായിയായ ഒരു പുതിയ കോഴ്സ് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചങ്ങിൽ എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷനായി. നവീകരിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശുചിമുറി സമുച്ചയം, നവീകരിച്ച ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും ,കോമേഴ്സ്, ഇക്കണോമിക്സ് ബ്ലോക്കുകളുടെയും ക്യാമ്പസ് റോഡിന്റെയും, ശിലാസ്ഥാപനവുമാണ് നടന്നത്. റൂസ ധനസഹായത്തോടെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയ 67.98 ലക്ഷം രൂപയുടെയും, നാല് കോടി 34 ലക്ഷം രൂപയുടെ പുതിയ പ്രവർത്തികളുടെയും, സംസ്ഥാനസർക്കാർ ധനസഹായത്തോടെ 60 ലക്ഷം രൂപയുടെ പ്രവർത്തികളുടെയും ശിലാസ്ഥാപന ഉദ്ഘാടമാണ് നടന്നത്. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും എൻഡോവ്‌മെന്റ് വിതരണവും നടത്തി. ചടങ്ങിൽ എം.രാജഗോപലൻ എം എൽ എ അധ്യക്ഷനായി. കണ്ണൂർ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. സാബു എ, കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡ് പ്രോജക്ട് എൻജിനീയർ ഹംസർ പി.എം, പി ഡബ്യൂ ഡി എക്സി കൂട്ടിവ്  എൻജിനീയർ  മുഹമ്മദ് മുനീർ വടക്കുമ്പാടം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ , വൈസ് പ്രസിഡന്റ് പി.സി. ഇസ്മയിൽ , ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.വി.രാജേഷ്, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മുരളിധരൻ , ശാന്തി കൃപ, സി.പി.സുരേശൻ കോളജ് അസോസിയേറ്റ് പ്രഫസർ വിത്ത് ഫുൾ അഡീഷണൽ ചാർജ് ഓഫ് ദ പ്രിൻസിപ്പാൾ ഡോ. സോൾജി കെ. തോമസ്സ് , കോളജ് ഐക്യൂ എസി കോർഡിനേറ്റർ ഡോ. ജെയ്സൺ വി.ജോസഫ് , പൊളിറ്റിക്കൽ സയൻസ് വകുപ്പ് എച്ച് ഒഡി ഗണേശൻ ഡി.എ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  തുടങ്ങിയവർ സംസാരിച്ചു.

No comments