Breaking News

'പനത്തടിയിൽ പൊതു കളിസ്ഥലം അനുവദിക്കണം': ബാലസംഘം പനത്തടി വില്ലേജ് സമ്മേളനം സമാപിച്ചു


പനത്തടി: പനത്തടി പ്രദേശത്ത് കായിക താരങ്ങളെ വാർത്തെടുക്കുന്നതിനു വേണ്ടി ഒരു പൊതു കളിസ്ഥലം അനുവദിക്കണമെന്ന് ബാലസംഘം പനത്തടി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അശോകൻ കുന്നൂച്ചി ഉദ്ഘാടനം ചെയ്തു. ദൃശ്യ ദിനേശ് അദ്ധ്യക്ഷയായി. ശ്രീരാഗ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാലസംഘം ജില്ലാ കമ്മിറ്റി അംഗം സുനിൽ പാറപ്പള്ളി, എം.സി.മാധവൻ, രഘുനാഥ്, സുരേഷ് പനത്തടി, വേണു, ജയശ്രി ദിനേശ്, ബേബി മാസ്റ്റർ  എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ

പ്രസിഡൻ്റ്: അനന്തു

സെക്രട്ടറി : ദൃശ്യ ദിനേശ്

കൺവീനർ : ബേബി.വി.എം

കോർഡിനേറ്റർ : സുനീഷ്.കെ.എസ്

No comments