Breaking News

ഭഗത് സിംഗിൻ്റെ കേരളത്തിലെ ഏറ്റവും വലിയ പൂർണകായ പ്രതിമ അമ്പലത്തറ മേലെ കുമ്പളയിൽ അനാഛാദനം ചെയ്തു ജയകുമാർ ചികിത്സ ധനശേഖരണാർത്ഥം വടംവലി മത്സരവും നടന്നു


അമ്പലത്തറ: അമ്പലത്തറ   ഇ.എം.എസ് നഗർ മെലെ കുമ്പളയിൽ യുവ ശില്പ്പി ശ്രീജിത്ത് കുമ്പള നിർമ്മിച്ച ഭഗത് സിംഗിൻ്റെ കേരളത്തിലെ തന്നെ ഏറ്റവും വലിയ പൂർണകായ ശില്പം അനാഛാദനം കേരള ലളിതകലാഅക്കാദമി സംസ്ഥാന അവാർഡ് ജേതാവ് വിനോദ് അമ്പലത്തറ നിർവ്വഹിച്ചു.തുടർന്ന് ജയകുമാർ ചുണ്ണംകുള ചികിൽസ ധനശേഖരണാർത്ഥം കാസർഗോഡ് ജില്ല തല വടംവലിയും സംഘടിപ്പിച്ചു. വടംവലി സംസ്ഥാന താരങ്ങളായ അനശ്വര ജയചന്ദ്രൻ ,ഹരിപ്രിയ ഹരിഹരൻ എന്നിവർ വടംവലി ഉദ്ഘാടനം ചെയ്തു. അമ്പലത്തറ ലോക്കൽ കമ്മറ്റി മെമ്പർ എ.വി നാരായണൻ, ബ്രാഞ്ച് സെക്രട്ടറി മടത്തിൽ ശശി കുമ്പള, ധീര ജവാൻ നിധിൻ നാരായണൻ്റെ പിതാവ് നാരായണൻ മേലെകുമ്പള, മനോജ് അമ്പലത്തറ, ശരത്ത് അമ്പലത്തറ, അനിൽ ഇ.എം.എസ് നഗർ, ശ്രീകാന്ത് ഇ എം എസ് നഗർ, രാജു ഐറിസ് തുടങ്ങിയവർ സംസാരിച്ചു.




No comments