Breaking News

അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയായ കാസർകോട് സ്വദേശി അറസ്റ്റിൽ


കാസർകോട്: അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽ പെട്ട പ്രധാനി അറസ്റ്റിൽ ബാംഗ്ലൂരിൽ നിന്നും കാസറഗോഡ് ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ വിദ്യാനഗർ ചാലക്കുന്ന് ഷഖീഫ മൻസിലിൽ പി കെ ഷാനിബ് (27)ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ മാസം ആദ്യം വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നായന്മാർ മൂലയിൽ നിന്നും വൻതോതിൽ എംഡിഎംഎയുമായി അബ്ദുൽ മുനവ്വർ എന്ന മുന്നയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കാസറഗോഡേക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നത് ഷാനിബ് ആണെന്ന് വിവരം ലഭിക്കുകയും തുടർന്ന് കാസറഗോഡ് ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണൻ നായരുടെയും വിദ്യാനഗർ ഇൻസ്‌പെക്ടർ മനോജിന്റെയും നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. അന്വേഷണ സംഘത്തിൽ വിദ്യാനഗർ എസ് ഐ വിനോദ്, എ എസ് ഐ രമേശൻ, സി.പി.ഒ ശരത് എന്നിവർ ഉണ്ടായിരുന്നു. മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രതി ബെൻസ് കാറിൽ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്ലാറ്റിൽ താമസിച്ചു വരികയും ചെയ്യുകയായിരുന്നു

No comments