ഇരു വൃക്കകളും തകരാറിലായ കൊന്നക്കാടെ ജോജോമോൻ സുമനസുകളുടെ സഹായം തേടുന്നു
വെള്ളരിക്കുണ്ട് : ഇരു വൃക്കകളും തകരാറിലായ കൊന്നക്കാട് അശോകചാലിലെ പി.എം. ജോമോൻ എന്ന ജോജോമോൻ ജീവൻ നിലനിർത്തുവാനായി സുമനസുകളുടെ സഹായം തേടുന്നു.
മൂന്നരവയസുമുതൽ പ്രായമുള്ള നാലു കുട്ടികളുടെ പിതാവാണ് ജോജോ. മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് മറ്റ് മൂന്ന് പേരും. കൊന്നക്കാടിന്റെ ഉൾ പ്രദേശമായ അശോക ചാലിൽ കേവലം പത്ത് സെന്റ് ഭൂമിയിയാണ് ജോജോയുടെ ഏക സമ്പാദ്യം.
കേരളത്തിൽ അക്ഷയ സെന്ററുകൾ ആരംഭിച്ചപ്പോൾ ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് ആദ്യമായി അക്ഷയ സെന്റർ തുറന്ന ആളായിരുന്നു ജോജോ. ഇവിടെ നിന്നും ലഭിച്ചിരുന്ന വരുമാനം കൊണ്ട് മക്കളുടെ പഠിപ്പും വീട്ടു ചിലവുകളും നടത്തി കൊണ്ടു പോകുന്നതിനിടെ യാണ് ജോജോ വിധിയുടെ ക്രൂരതയ്ക്ക് ഇരയാവുന്നത്. ഷുഗർ രോഗലക്ഷണം തോന്നിയ ജോജോമോൻ ഇതിനുള്ള മരുന്ന് കഴിച്ചു തുടങ്ങി. പിന്നീട് ആണ് തനിക്ക് ബാധിച്ചിരിക്കുന്ന രോഗം വൃക്കകളുടെ പ്രവർത്തനതടസ്സം എന്ന് കണ്ടെത്തിയത്.
ആദ്യമാദ്യം അക്ഷയസെന്ററിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജോജോ ചികിത്സ തുടങ്ങി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന സ്ഥിതിവന്നപ്പോൾ അക്ഷയ സെന്റർ മറ്റൊരാൾക്ക് വിൽപ്പന നടത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വർഷമായി വിവിധ ആശുപത്രികളിലായി ജോജോ ജീവൻ നിലനിർത്തുന്നതിനായുള്ള ചികിത്സയിലാണ്. അക്ഷയ സെന്റർ വിറ്റു കിട്ടിയ തുക ഉൾപ്പെടെ ഇത് വരെ ജോജോ പത്തു ലക്ഷം രൂപ ചികിത്സയ്ക്കായി ചിലവഴിച്ചു.
ഭാര്യയും കൊച്ചുമക്കളും ഉൾപ്പെടെ ഉള്ളവരുടെ ജീവിത ചിലവുകളും തൻ്റെ ചികിത്സയും മറ്റും ഇപ്പോൾ ജോജോക്ക് താങ്ങാൻ കഴിയാത്ത സാഹചര്യമാണ്. വരുമാന മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇല്ലാതായി. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത് എന്ന് ജോജോ പറയുന്നു. ജോജോക്ക് വൃക്ക ദാനം നൽകാൻ ഭാര്യ തയ്യാറായെങ്കിലും ഇവരുടെ വൃക്ക ജോജോക്ക് ചേരാത്തതും മറ്റൊരു തിരിച്ചടിയായി.
ജോജോയുടെ തുടർ ചികിത്സയ്ക്കായി ഇപ്പോൾ നാട്ടുകാർ ഒത്തുകൂടി ജോജോമോൻ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം രക്ഷാധികാരിയും സി.പി. എം. ലോക്കൽ സെക്രട്ടറി ടി. പി. തമ്പാൻ സഹ രക്ഷാധികാരിയും കൊന്നക്കാട് സെന്റ് മേരിസ് ചർച്ച് വികാരി ഫാദർ ജോബിൻ ജോർജ് ചെയർമാനായും വാർഡ് മെമ്പർ ബിൻസി ജെയിൻ തോക്കനാട്ട് കൺവീനർ ആയും വ്യാപാരി വ്യവസായി ഏകോപനസമിതി കൊന്ന ക്കാട് യൂണിറ്റ് പ്രസിഡന്റ് എ. ടി. ബേബി ട്രഷറർ ആയും ഉള്ള കമ്മറ്റിയാണ് ജോജോയെ സഹായിക്കാനായി പ്രവർത്തിച്ചു വരുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെള്ളരിക്കുണ്ട് ബ്രാഞ്ചിൽ ജോജോ ചികിത്സാ സഹായ കമ്മറ്റി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Ac/: 00000040869832535
IFC CODE:SBIN0071104
MICR CODE :671002912
UPI ID :JOJOMON@SBI
MERCHNT NAME:JOJOMON PM CHIKILSA SAHAYA COMMITTEE

No comments