ഉയരത്തിൽ റെക്കോർഡ് ഭേദിച്ച വെള്ളരിക്കുണ്ട് പറമ്പയിലെ ബിനുജോണിൻ്റെ ചേന വിളവെടുത്തപ്പോൾ കിട്ടിയത് 50 കിലോയോളം വരുന്ന ഭീമൻ ചേന
വെള്ളരിക്കുണ്ട്: പറമ്പയിലെ വർഷങ്ങളായി ജൈവകൃഷി ചെയ്യുന്ന ബിനു ജോൺ തുരുത്തേലാണ് റിക്കോർഡ് ചേനയ്ക്ക് ഉടമയായിരിക്കുന്നത്. ബിനു കൃഷിചെയ്ത ചേന 2021ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചേനയാണ്. വേൾഡ് ഹിൻനസ് റെക്കോർഡ് അപേക്ഷ നൽകിയിട്ടുള്ളതാണ്. ഹോർട്ടി ക്രോപിന്റെയും കൃഷി വകുപ്പിന്റെയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചേന എന്ന് സർട്ടിഫിക്കറ്റ് ബിനുവിന് ലഭിച്ചിട്ടുണ്ട്. 13 അടിയോളമാണ് ചേനയുടെ ഉയരം അതായത് 380 സെൻ്റീമീറ്ററിന് മുകളിൽ. വിളവെടുത്തപ്പോൾ ഈ ചേന തൂക്കത്തിന്റെ കാര്യത്തിലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
49.600 കിലോഗ്രാമാണ് ചേനയുടെ തൂക്കം. കേരളത്തിൽ ചേനയുടെ കാര്യത്തിൽ ഇതൊരു റെക്കോർഡ് തൂക്കമാണ്.
ഉയരത്തിന്റെ കാര്യത്തിൽ വേൾഡ് ഹിനസ് റെക്കോർഡ് ലഭിക്കാൻ പണച്ചിലവുണ്ട്. സംഘടനകളോ വ്യക്തികളോ സഹായിച്ചാൽ ഏറ്റവും ഉയരം കൂടിയ ചേന എന്നുള്ള റെക്കോർഡ് ഇന്ത്യക്ക് ലഭിക്കും. ബിനുവിൻ്റെ കുടുംബത്തിൽ എല്ലാവർക്കും കൃഷിയോട് താൽപര്യമാണ്. ജോൺ മേരി ദമ്പതികളുടെ മകനാണ് ബിനു ജോൺ. ഭാര്യ രഞ്ജുവും മക്കളായ സാനിയ,ധനുഷാ, താൻസിയ,എയ്ഞ്ചൽ, നിയോൺ എന്നിവരടക്കം കുടുംബത്തിലെ എല്ലാവരും ബിനുവിനെ കൃഷിയിൽ സഹായിക്കും

No comments