Breaking News

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എളേരി ബ്ലോക്ക് കമ്മറ്റി എളേരിത്തട്ടിൽ സെക്കുലര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു


\എളേരി: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എളേരി ബ്ലോക്ക് കമ്മിറ്റി എളേരിത്തട്ടിൽ സെക്കുലര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രസാദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എം എൻ പ്രസാദ്  അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി വി അനു, ബ്ലോക്ക് ട്രഷറര്‍ സജിന്‍ രാജ്, ടി കെ ഗിരീഷ്, കെ ഒ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി സി വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.

No comments