Breaking News

തായന്നൂർ സർക്കാരി പായ്തറമിന്ന തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം സമാപിച്ചു .സമാപന ദിനത്തിൽ അപൂർവ്വമായി കെട്ടിയാടാറുള്ള അണ്ണപ്പ പഞ്ചുരുളി തെയ്യം അരങ്ങിലെത്തി


തായന്നൂർ: മാർച്ച് 26, 27, 28, ദിനങ്ങളിലായി നടന്നു വന്ന തായന്നൂർ സർക്കാരി പായ്തറമിന്ന തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം സമാപിച്ചു. സമാപന ദിവസമായ ഞായറാഴ്ച്ച പുലർച്ചെ പിലിചാമുണ്ഡി തുടർന്ന് പൊട്ടൻ തെയ്യം, പഞ്ചരുളി തെയ്യത്തിൻ്റെ അമസാരം, പാഷാണ മൂർത്തി എന്നിവ കെട്ടിയാടി. വൈകിട്ട്  നാട്ടുമൂർത്തി, കാപ്പാളത്തിയമ്മ, മായള കുറത്തിയമ്മ, കാർന്നോൻ തെയ്യം, കുഞ്ഞിക്കോരൻ തെയ്യം, രക്തചാമുണ്ഡി, ആട്ടക്കാരത്തിയമ്മ എന്നീ തെയ്യക്കോലങ്ങൾ ഭക്തർക്ക് അനുഗ്രഹം ചൊരിയാനെത്തി. തുടർന്ന്  വിഷ്ണുമൂർത്തി, ഗുളികൻ തെയ്യങ്ങൾ അരങ്ങീലെത്തി അവതാര നടനമാടി. രാത്രി 11 മണിയോടെ കേരളത്തിൽ അപൂർവ്വമായി മാത്രം  കെട്ടിയാടാറുള്ള അണ്ണപ്പ പഞ്ചുരുളി തെയ്യം അരങ്ങിലെത്തി. അണ്ണപ്പ പഞ്ചുരുളിയെ ദർശിക്കാനും അനുഗ്രഹം വാങ്ങാനും നിരവധി ഭക്തർ തറവാട് സന്നിധിയിലെത്തി. രൗദ്രഭാവം പൂണ്ട ചടുലതാളത്തിനൊപ്പം നടനമാടി മണിക്കൂറുകൾ നീണ്ട ചടങ്ങുകൾക്ക് ശേഷം തിങ്കളാഴ്ച്ച പുലർച്ചയോടെ അണ്ണപ്പ പഞ്ചുരുളി തെയ്യം  അരങ്ങൊഴിഞ്ഞതോടെ 3 നാൾ നീണ്ട കളിയാട്ട മഹോത്സവം സമാപിച്ചു

No comments