Breaking News

പെരുമ്പട്ടയിൽ ബൈത്തുറഹ്മ സമർപ്പണം നടന്നു പി.എ അബൂബക്കര്‍ ഹാജി പള്ളിക്കര സമർപ്പണം നടത്തി


 കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയും പെരുമ്പട്ട ശാഖാ വനിത ലീഗും സംയുക്തമായി ശാഖാ മുസ്ലീം ലീഗിന്റെ സഹകരണത്തോടെ പെരുമ്പട്ടയിൽ നിർമ്മിച്ചു നൽകുന്ന രണ്ടു  ബൈത്തുറഹ്മകളുടെ ഒന്നാമത്തെ വീടിന്റെ സമര്‍പ്പണം  പി എ അബൂബക്കര്‍ ഹാജി പള്ളിക്കര നിര്‍വഹിച്ചു. പൊതുയോഗം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.എം ടി പി ഖരീം ഉദ്ഘാടനം ചെയ്തു. എ വി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഹംസ തൊട്ടിയില്‍ ഉപഹാര സമര്‍പ്പണം നടത്തി.  അൻസാർ തില്ലങ്കേരി പ്രഭാഷണം നടത്തി.മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ലത്തീഫ് നീലഗിരി, ഉമര്‍ മൌലവി, ജാതിയില്‍ അസിനാര്‍, ടി കെ അബ്ദുല്‍ അസീസ്‌ പടന്ന , റഫീഖ് കാടങ്കോട്,എ ദുല്‍കിഫിലി, പഞ്ചായത്ത്  വൈസ് പ്രസിഡന്റ് പി  സി ഇസ്മായില്‍,വാര്‍ഡ്‌ മെമ്പര്‍ റൈഹാനത്ത് ടീച്ചര്‍,പുത്തൂര്‍ ഹംസ, ടി പി ഖരീം ഹാജി, ഒ  ടി ഇബ്രാഹിം, എം ടി പി മുഹമ്മദാലി, ഷാഫി ഹാജി, ടി പി ശാക്കിറ,എ ജി ആബിദ്, മുസ്തഫ മൗലവി,ബഷീര്‍ ഹാജി, എം ഉസ്മാന്‍, കുഞ്ഞബ്ദുള്ള പെരുമ്പട്ട   എന്നിവർ സംബന്ധിച്ചു. 

No comments