Breaking News

വെള്ളരിക്കുണ്ട് ഏ.കെ.ജി നഗറിൽ റോഡിലൂടെ ഓടിയ കാട്ടുപന്നിയെ കാർ ഇടിച്ചു



വെള്ളരിക്കുണ്ട്: (www.malayoramflash.com) വെള്ളരിക്കുണ്ട് ഏ.കെ.ജി നഗറിൽ ഇന്ന് രാവിലെ റോഡിലിറങ്ങിയ കാട്ടുപന്നിയെ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിനും പന്നിക്കും പരിക്കേറ്റു. കനകപ്പള്ളിയിൽ നിന്നും വെള്ളരിക്കുണ്ടിലേക്ക് വരുന്ന വഴി ഏ.കെ.ജി നഗർ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് കാട്ടുപന്നിയെ കാർ ഇടിച്ചത്.  വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. കാറിടിച്ച് പരിക്കേറ്റ പന്നിയെ പോലീസും നാട്ടുകാരും ചേർന്ന് കെട്ടിയിട്ടു. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.
മലയോരത്ത് കാട്ടുപന്നി റോഡിലിറങ്ങുന്നത് പതിവായിരിക്കുകയാണ്. ഒരാഴ്ച്ച മുമ്പാണ് പരപ്പ ടൗണിൽ കാട്ടുപന്നി പരാക്രമം കാട്ടിയത്. തൊട്ടുപിന്നാലെ വെള്ളരിക്കുണ്ട് ടൗണിലും കാട്ടുപന്നി ഇറങ്ങിയിരുന്നു.

No comments