Breaking News

കേരള സ്‌റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം ചോയ്യംകോട് നടന്നു


കേരള സ്‌റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം ചോയ്യംകോട് വായനശാലയില്‍ നടന്നു. താലൂക്ക് പ്രസിഡന്റ് ജിജി സാബു പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. കെ.എസ്.ടി.എ ജില്ലാ ജനറല്‍ സെക്രട്ടറി പി.യു ശങ്കരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജിജി സാബു ചടങ്ങില്‍ അദ്ധ്യക്ഷനായി. തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ 1600 ല്‍ നിന്ന് 5000 രൂപ ആയി ഉയര്‍ത്തണമെന്നും ആതിരശുശ്രൂഷ രംഗത്ത് മികച്ച സേവനം ലഭ്യമാക്കാന്‍ ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം സി. ഭാസക്കരന്‍ സംഘടനാറിപ്പോര്‍ട്ടും താലൂക്ക് ജനറല്‍ സെക്രട്ടറി കെ.യശോദ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് ഉഷ മോഹന്‍, ജോയിന്റ് സെക്രട്ടറി ജോസ് തോമസ് എന്നിവര്‍ സംസാരിച്ചു.

No comments