Breaking News

ദേശീയ യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യഷിപ്പിൽ ബാംഗ്ലൂർ സെന്റർ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശി സൂരജ് കെ. ഷാജു മത്സരിക്കും



ചെറുപുഴ: രണ്ടാമത് ദേശീയ യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യഷിപ്പിൽ ബാംഗ്ലൂർ സെന്റർ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് സൂരജ് കെ ഷാജു മത്സരിക്കും. 2019 ൽ ചെന്നെെയിൽ നടന്ന ദേശീയ  യൂണിവേഴ്സിറ്റി മത്സരത്തിലും സൂരജ്  മത്സരിച്ചിരുന്നു.


കോവിഡ് മൂലം രണ്ടു കൊല്ലങ്ങൾക്ക് ശേഷം നടക്കുന്ന ദേശീയ മത്സരത്തിൽ മെഡൽ നേടാൻ ആകുമെന്ന ഉറച്ച വിശ്വാസത്തിൽ ആണ് സൂരജ്. മുൻപും അസോസിയേഷൻ മത്സരങ്ങളിൽ ദേശീയ മത്സരങ്ങളിൽ  കേരളത്തിന്‌ വേണ്ടിയും കർണാടകത്തിനു വേണ്ടിയും മത്സരിച്ചിരുന്നു. 


നല്ലോംപുഴയിലെ ഷാജു  മാധവൻ - സിന്ധു ഷാജു ദമ്പതികളുടെ മകനായ സൂരജ്  ബാംഗ്ലൂർ ആചാര്യ കോളേജ് ഒഫ് ഇൻസ്റ്റിട്യൂട്ടിൽ അവസാനവർഷ പിജി വിദ്യാർത്ഥിയാണ്. 2016 ൽ ദുബായിൽ നടന്ന വേൾഡ് കരാട്ടെ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടിയും മത്സരിച്ചിരുന്നു. കരാട്ടെ ഫാമിലിയിലൂടെ ഇതിനോടകം മാധ്യമ ശ്രദ്ധ നേടിയ സൂരജ് ഇന്റർനാഷണൽ സെയ്ടൊക്കാൻ ഷിട്ടോ റിയു കരാട്ടെയിൽ നാലാമത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ്‌ ജേതാവും ദേശീയ ഫെഡറേഷന്റെ അംഗീകൃത കരാട്ടെ കോച്ചും റെഫെറിയും ആണ്.

No comments