Breaking News

ഉത്തര കേരളത്തിൽ പൂരോത്സവത്തിന് സമാപനം കുറിച്ച് തറവാടുകളിലും ക്ഷേത്രങ്ങളിലും പൂരംകുളി നടന്നു

പൂരംകുളിയോടെ ക്ഷേത്രങ്ങളിലും കാവുകളിലും പൂരാഘോഷം സമാപിച്ചു. പൂരക്കളിയും മറത്തുകളിയും നടന്ന കാവുകളിൽ പൂരംകുളിയോടെയാണ് ഉത്സവം സമാപിച്ചത്. വിഗ്രഹങ്ങളും തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തുന്നതാണ് പൂരംകുളി. ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും വിവിധ ചടങ്ങുകൾ നടന്നു. കാർത്തിക മുതൽ പൂരം നക്ഷത്രം വരെ ആഘോഷിച്ചുവന്ന പൂരോത്സവത്തിന്റെ സമാപനമായ കാമദേവനെ യാത്രയാക്കൽ ചടങ്ങും നടന്നു. തറവാടുകളിലും വീടുകളിലും പൂരക്കഞ്ഞിയുണ്ടാക്കി കാമന്‌ വിളമ്പി. പെൺകുട്ടികൾ പൂരക്കഞ്ഞി പ്രസാദമായി കഴിക്കുകയുംചെയ്തു.
രാവിലെ നടന്ന പ്രസിദ്ധമായ പൂരംകുളിയിൽ ആയിരങ്ങൾ പങ്കെടുത്തു.

No comments