Breaking News

കേരള സ്ക്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചിറ്റാരിക്കാൽ ഉപജില്ലാ കമ്മിറ്റി പതാകദിനം ആചരിച്ചു


കാലിച്ചാമരം:  കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെഎസ്ടി എ  മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചിറ്റാരിക്കാൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം സമുചിതമായി ആചരിച്ചു. ചിറ്റാരിക്കൽ ഉപജില്ലയിലെ യൂണിറ്റുകളിൽ രാവിലെ തന്നെ സംഘടനയുടെ പതാക ഉയർത്തി. വൈകുന്നേരം 4 മണിക്ക്  കാലിച്ചാമരത്ത്  നടന്ന പൊതുയോഗം കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ  ഉദ്ഘാടനം ചെയ്തു.  ഉപജില്ലാ പ്രസിഡൻറ് വി അനിതകുമാരി അധ്യക്ഷത വഹിച്ചു.  ജില്ല നിർവാഹക സമിതി അംഗങ്ങളായ പി എം ശ്രീധരൻ , ടി വിഷ്ണുനമ്പൂതിരി , വി കെ റീന,എം ബിജു , ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രവി, പി ജനാർദ്ദനൻ , സബ് ജില്ലാ ഭാരവാഹികളായ കെ വി നാരായണൻ ,  കെ കരുണാകരൻ,  അനിത പി , ഭാഗ്യേഷ് കെ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ വസന്ത കുമാർ സ്വാഗതവും ട്രഷറർ ഷൈജു സി  നന്ദിയും രേഖപ്പെടുത്തി.

No comments