Breaking News

കോൺഗ്രസ്‌ ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പയിന് ബളാൽ മണ്ഡലത്തിൽ തുടക്കം കുറിച്ചു


വെള്ളരിക്കുണ്ട് :ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ രാജ്യ വ്യാപകമായി നടത്തി വരുന്ന ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പയിന് ബാളാൽ മണ്ഡലത്തിൽ തുടക്കമായി. വെള്ളരിക്കണ്ടിൽ വെച്ച് നടന്ന കോൺഗ്രസ്‌ നേതൃത്ത്വയോഗത്തിൽ  ഡിജിറ്റൽ മെമ്പർഷിപ്പ് നെ കുറിച്ച് കെ പി സി സി യിൽ നിന്നും പരിശീലനം ലഭിച്ച ജില്ലാ ഫെസിലിറ്റെറ്റർ മാരായ ഡാർലിൻ ജോർജ് കടവൻ, മധുസുധനൻ എം എന്നിവർ വിവരിച്ചു നൽകി. ഡിജിറ്റൽ മെമ്പർഷിപ്പ് പൂർത്തിയാക്കുന്നത്തോടെ ബളാൽ മണ്ഡലത്തിൽ നിന്നും ഏഴായിരത്തിൽ അധികം അംഗങ്ങളെ ചേർക്കാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് കോൺഗ്രസ്‌ നേതൃത്വം. ബാളാൽ മണ്ഡലം പ്രസിഡന്റ്‌ എം പി ജോസഫ് അദ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രാജു കട്ടക്കയം, മീനാക്ഷി ബാലകൃഷ്ണൻ, ഹരീഷ് പി നായർ, ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ബാലചന്ദ്രൻ ചുള്ളി,പി സി രഘു നാഥൻ, രാധാമണി, അമൽ പാരത്താൽ, ലിബിൻ ആലപ്പാട്ട് എന്നിവർ സംസാരിച്ചു.

No comments