Breaking News

ഇനി ‘താഴ്മയായി അപേക്ഷി’ക്കേണ്ട; പദം ഒഴിവാക്കി സർക്കാർ ഉത്തരവ്


തിരുവനന്തപുരം: അപേക്ഷകളിൽ താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഒഴിവാക്കണമെന്ന് സർക്കാർ അറിയിച്ചു. പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർഥിക്കുന്നു എന്നെഴുതണം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റേതാണ് ഉത്തരവ്.

സംസ്ഥാനത്തെ എല്ലാ സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലും വിവധ ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന അപേക്ഷകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം ഒഴിവാക്കി ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്നത് ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പ് തലവന്മാർക്കും നിർദേശം നൽകുന്നതാണ് ഉത്തരവ്. 

No comments