Breaking News

കാസർകോട് ചെമ്പരിക്കയിൽ പുഴയിൽ വീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം



ഉദുമ :ചെമ്പരിക്ക നൂമ്പിൽ പുഴയിൽ വീണു ആറ് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. ചിത്താരി മീത്തൽ ബഷീറിന്റെയും , മാണിക്കോത്ത് സ്വദേശിനി സുഹറയുടെയും ആറു വയസ്സുള്ള ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ്  അപകടം.

ചിത്താരിയിൽ നിന്ന് ചെമ്പിരിക്കയിലെ ബന്ധുവിട്ടിലെത്തിയതായിരുന്നു കുടുംബം. മറ്റ്കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു.

കടലും പുഴയും അടുത്തടുത്തുള്ള സ്ഥലമാണ് നൂമ്പിൽ പുഴ. ചളിയിൽ താഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സഹോദരങ്ങൾ: മിസ്ബാഹ്, മിൻഹാജ്, സോയ.

No comments