Breaking News

ഗ്രാമശ്രീ വനിതാകൂട്ടായ്മയുടെ രണ്ടാമത് സംസ്ഥാന സമ്മേളനം വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട്: കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർചെയ്ത് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന  മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള  സ്ത്രീകളുടെ കൂട്ടായ്മയായ ഗ്രാമശ്രീയുടെ സംസ്ഥാന സമ്മേളനം  മലയോര മേഖലയുടെ സിരാ കേന്ദ്രമായ വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മലബാർ സൊസൈറ്റി പ്രസിഡന്റ്‌ രാഹുൽ ചക്രപാണി ഉത്ഘടനം ചെയ്തു. മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ സണ്ണി എബ്രഹാം അധ്യക്ഷനായി. പ്രശസ്ത സിനിമാ, സീരിയൽ താരം നിഷ സാരംഗ് മുഖ്യ അതിഥിയായി. 

ഗ്രാമശ്രീ ചെയർപേഴ്സൺ സിന്ധു ചക്രപാണി മുഖ്യ പ്രഭാഷണം നടത്തി. കേരളാ സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ ഡോളി ജോസഫ്, ഗംഗാ ബാലകൃഷ്ണൻ തുടങ്ങിയവരെ ആദരിച്ചു.  

ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജുകട്ടക്കയം,

ബിജു തുളിശ്ശേരി, മനോജ് ,റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡൂസർ കമ്പനി റീജണൽ മാനേജർ മാരായ ദീപുമോൻ ജോസ്, ശ്രീമതി റംനാസ്, കല്ലംചിറ മുസ്ലീം ജമാ അത്ത് പ്രസിഡൻ്റ് ബഷീർ .എൽ.കെ തുടങ്ങിയവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ ജയകുമാർ ടി ടി സ്വഗതം പറഞ്ഞ ചടങ്ങിൽ   സൊസൈറ്റി വെള്ളരിക്കുണ്ട് ശാഖാ മാനേജർ അരുൺ കെ.എസ്. നന്ദി പറഞ്ഞു.

No comments