Breaking News

കാഞ്ഞങ്ങാട് ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊന്ന കേസ് ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ


ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പുതുക്കോട്ട അറനാക്കി സ്വദേശി സെന്തിലിനെ‍ (37)യാണ് ഹൊസ്ദുർഗ് സിഐ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

നാലുമാസം ഗർഭിണിയായ ആടിനെയാണ് ലൈംഗിക വൈകൃതത്തിന് ഇരയാക്കി കൊന്നത്. കാഞ്ഞങ്ങാട് നഗരത്തിലെ എലൈറ്റ് ഹോട്ടൽ ഉടമ മൊയ്തീൻ കുഞ്ഞിന്റെ ആടിനെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഹോട്ടലിൽ ജീവനക്കാരനാണ് പ്രതി. പണിമുടക്ക് ആയതിനാൽ കഴിഞ്ഞ രണ്ടു ദിവസവും ഹോട്ടൽ പ്രവർത്തിച്ചിരുന്നില്ല. ഇന്നലെ രാത്രി ഹോട്ടലിനു പിറകിൽ ആൾക്കാരുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഹോട്ടൽ ഉടമയും നാട്ടുകാരുമാണ് സെന്തിലിനെ കണ്ടത്. മൃഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയൽ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് അന്വേഷണം. ഹൊസ്ദുർഗ് പൊലീസിനാണ് കേസന്വേഷണച്ചുമതല. തന്റെ കൂടെ മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇതു കള്ളമാണെന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു.

No comments