മലയാളി മാധ്യമപ്രവർത്തക കാസർകോട് സ്വദേശി ശ്രുതി ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ ക്രൂര പീഡനത്തെ തുടർന്ന് ആരോപണവുമായി കുടുംബം
കാസര്‍കോട് : മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍കോട് സ്വദേശി ശ്രുതി ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം. ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടന്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഒരിക്കല്‍ ശരീരമാസകലം കടിച്ച് മാരകമായി മുറിവേല്‍പിച്ചു. അനീഷ് കോയാടന്‍ ശ്രുതിയെ നിരീക്ഷിക്കാന്‍ വീടിനുളളില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറും സ്ഥാപിച്ചിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രുതിയെ കഴിഞ്ഞദിവസമാണ് ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

No comments