Breaking News

സ്ഥിരം കുറ്റവാളിയായ യുവാവ് മയക്കുമരുന്നുമായി പിടിയിൽ


 നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് മയക്കുമരുന്നുമായി അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഇംതിയാസാണ് (30) 10.07 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. 32000 രൂപ, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം, ഇലക്ട്രോണിക് ത്രാസ് എന്നിവയും ഇയാളില്‍ പൊലീസ് കണ്ടെടുത്തു. ബേക്കല്‍ ഡിവൈഎസ്പി സി.കെ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബേക്കല്‍ ജംഗ്ഷന് സമീപത്തെ കെട്ടിടത്തിനരികില്‍ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. മയക്കുമരുന്ന് കടത്ത്, കവര്‍ച്ച, ഭവനഭേദനം, മോഷണം, തട്ടിക്കൊണ്ടുപോകല്‍, എന്നിങ്ങനെ ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതിയാണ് ഇംതിയാസെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇംതിയാസെന്നും വിവിധ സ്ഥലങ്ങളില്‍ ചെന്ന് മുറിയെടുത്ത് ചെറുപ്പക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നു എന്ന വിവരെത്തെ തുടര്‍ന്ന് നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാള്‍ വലയിലായതെന്നും പൊലീസ് പറഞ്ഞു.

No comments