Breaking News

കാസർകോട് ജില്ലാ ക്ഷീര കർഷക സംഗമം കാലിക്കടവിൽ ആരംഭിച്ചു


കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക  സംഗമം  ആരംഭിച്ചു. കാലിക്കടവില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായുള്ള കന്നുകാലി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മടിവയലില്‍ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി  നിര്‍വഹിച്ചു. ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ പടുവളം ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ മില്‍മ, തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ , മൃഗ സംരക്ഷണ വകുപ്പ് , കേരളം ഫീഡ്‌സ്  എന്നിവരുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്.  വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എം.രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് ലക്ഷ്മി പി.കെ. അധ്യക്ഷയായി.ക്ഷീര കര്‍ഷക സംഗമം സംഘാടക സമിതി ചെയര്‍മാന്‍ സുമേശന്‍ കെ പതാക ഉയര്‍ത്തി.


സംഗമത്തിന്റെ ഭാഗമായി മാര്‍ച്ച് 24ന് കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ഷീര കര്‍ഷക സംഗമവും ക്ഷീര വികസന സെമിനാറും സംസ്ഥാന  ക്ഷീര വികസന മൃഗസംരക്ഷണ മന്ത്രി ജെ .ചിഞ്ചുറാണി ഉദ്ഘാടനം  ചെയ്യും. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനാകും.

ക്ഷീര വികസന വകുപ്പ് റിജിയണല്‍ ലാബ് ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ് ക്ഷീര വികസന സെമിനാര്‍ നയിക്കും. ക്ഷീര കര്‍ഷക സംഗമം സംഘാടക സമിതി ചെയര്‍മാന്‍ സുമേശന്‍ കെ , ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ വി.പി. സുരേഷ്‌കുമാര്‍ , കാസറഗോഡ് ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സിജോണ്‍ ജോണ്‍സണ്‍, ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ , സി.എച്ച് കുഞ്ഞമ്പു എംഎല്‍എ , എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ , എ.കെ.എം. അഷ്‌റഫ് എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യൂ , മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍,വകുപ്പ് മേധാവികള്‍, ക്ഷീര മേഖലയിലെ വിദഗ്ദ്ധര്‍ , ക്ഷീര സഹകാരികള്‍ , ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും  


ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം , ഡയറി എക്സിബിഷന്‍ , ക്ഷീര കര്‍ഷകരെ ആദരിക്കല്‍ , പൊതുസമ്മേളനം , അവാര്‍ഡ് വിതരണം , ക്ഷീര കര്‍ഷക സെമിനാര്‍ , ഗവ്യജാലകം , വിവിധ മത്സരപരിപാടികള്‍ എന്നിവ നടക്കും.

No comments