Breaking News

വി.കെ കേളുനായർ അനുസ്മരണ പരിപാടി വരക്കാട് നടന്നു ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശതന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു


വരക്കാട്:  വരക്കാട് ബി.ജെ.പി ഓഫീസിൽ വി.കെ.കേളുനായർ അനുസ്മരണ പരിപാടി നടന്നു. അനുസ്മരണ യോഗം ബി ജെ പി ജില്ലാ പ്രസിഡൻ്റ് രവീശതന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു. വെസ്റ്റ്എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് കമ്മാടം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത്, നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് സി.വി.സുരേഷ്, ജില്ലാ കമ്മിറ്റിയംഗം ടി.സി.രാമചന്ദ്രൻ, മണ്ഡലം കമ്മിററിയംഗം അപ്പുകുട്ടൻ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് കമ്മിറ്റി ജന.സെക്രട്ടറി കെ.വി.പ്രശാന്ത്  സ്വാഗതവും,ചന്ദ്രബാബു നന്ദിയും പറഞ്ഞു.





No comments