Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ മൃഗസംരക്ഷണ മേഖലയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്കായി ദ്വിദിന ശിൽപശാല നടത്തി


കരിന്തളം: കുടുംബശ്രീ ജില്ലാമിഷൻ കാസറഗോഡ് -കുടുംബശ്രീ ജോബ് കഫെ സ്കിൽ ആന്റ് മാനേജ്മെന്റ് പരിശീലനകേന്ദ്രം നേതൃത്വത്തിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ മൃഗസംരക്ഷണ മേഖലയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്കായി സംഘടിപ്പിച്ച ദ്വിദിന സംരംഭകത്വ സ്കിൽ പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ഉഷരാജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി.പി ശാന്ത,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി  ചെയർപേഴ്സൺ ശ്രീമതി ഷൈജമ്മ ബെന്നി, ആരോഗ്യ വിദ്യാഭ്യാസ സ്ററാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ.കെ.വി,പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ധന്യ.പി, ശ്രീമതി സന്ധ്യ.വി  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.70 പേർ പങ്കെടുത്ത പരിശീലന പരിപാടിയിൽ  വെറ്ററിനറി സർജനും,ജോബ് കഫെ ഫാക്കൽറ്റിയുമായ ഡോ:ആക്റ്റി ജോർജ്ജ് ക്ലാസ്സ് കൈകാര്യം ചെയ്തു.ജോബ് കഫെ ഫാക്കൽറ്റി ശ്രീമതി സ്മിത.കെ,കുടുംബശ്രീ സി.ആർ.പി ശ്രീമതി ശ്രീവിദ്യ കെ.പി എന്നിവർ സംബന്ധിച്ചു.സി.ഡിഎസ്മെമ്പർ സെക്രട്ടറി ശ്രീമതി ഷീല.പി.യു സ്വാഗതവും,വൈസ് ചെയർപേഴ്സൺ ശ്രീമതി സീന.കെ.വി നന്ദിയും പറഞ്ഞു.

No comments