'മാധ്യമ പ്രവർത്തക ശ്രുതിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കണം': കെ.ആർ.എം.യു ജില്ലാ പ്രസിഡന്റ് ടി.കെ നാരായണൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കാഞ്ഞങ്ങാട്: സാഹിത്യകാരനും അധ്യാപക നേതാവുമായ കാസർകേട്ടെ നാരായണൻ പേരിയയുടെ മകളായ മാധ്യമ പ്രവർത്തക ശ്രുതി കഴിഞ്ഞ ഒമ്പത് വർഷങ്ങളായി റോയിറ്റേഴ്സിന്റെ ബാംഗ്ലൂർ ഓഫീസിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. നാലുവർഷം മുമ്പ് വിവാഹിതയായ ശ്രുതി ഭർത്താവിനൊപ്പം ബാംഗ്ലൂരിലെ അപ്പാർട്ട്മെന്റിൽ താമസിച്ചു വരവേ കഴിഞ്ഞ 22നാണ് ബാംഗ്ലൂരിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനത്തെ കുറിച്ച് എഴുതിയ ആത്മഹത്യ കുറിപ്പ് ശ്രുതിയുടെ മുറിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് തളിപ്പറമ്പ് ചുഴലി സ്വദേശിയായ അനീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ ഇനിനും അറസ്റ്റു ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ട് കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി കേസന്വേഷണം ഊർജ്ജിതമാക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

No comments